പച്ചയായ ചില ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തണുപ്പ്….
മരണത്തെ തൊടുന്നപോലെ....
ബന്ധങ്ങളുടെ അനിശ്ചിതത്വം അന്വര്‍ഥമാക്കുന്ന സ്വാര്‍ത്ഥങ്ങള്‍ !
ബന്ധങ്ങളുടെ അനിശ്ചിതത്വം അന്വര്‍ഥമാക്കുന്ന സ്വാര്‍ത്ഥങ്ങള്‍ !
ഒരുതരം മുതലെടുപ്പല്ലേ എന്ന് തോന്നാഞ്ഞിട്ടല്ല, മനസിലാകാഞ്ഞിട്ടുമല്ല...
പിന്നെയും വെറുതെ.... അല്ല വെറുതെ എന്ന് പറഞ്ഞുകൂടാ,
അത് കള്ളമാകും... ആത്മവഞ്ചനയും...
ചിലപ്പോള്‍ സഖിത്വം കൊതിപ്പിക്കുന്ന സ്നേഹത്തിന്...
ചിലപ്പോള്‍ പണ്ടെപ്പോഴോ മറന്ന കൊഞ്ചലുകളുടെ വീണ്ടെടുപ്പിന്...
മറ്റു ചിലപ്പോള്‍ ശരീരം ഉണര്‍ത്തിവിടുന്ന കുളിരുകള്‍ക്കുവേണ്ടി..
സ്വയം വിഡ്ഢിയാവുകയല്ലെന്ന ബോദ്ധ്യമുണ്ട് ആശ്വാസത്തിന്...
വിധേയനായിക്കൊടുക്കുകയാണ്,
എന്നെങ്കിലും മനസിലാകുമെന്ന പ്രതീക്ഷയവസാനിക്കുന്നതുവരെ ഇങ്ങനെയൊക്കെ അങ്ങ് പോകട്ടെ...
നിസംഗതയുടെ മരവിപ്പിക്കുന്ന തണുപ്പ് ചിലപ്പോള്‍ ആത്മാവിനെയും ബാധിക്കാറുണ്ട്..
സ്വയം ആസ്വസിക്കലുകള്‍ക്കും അപ്പുറം എന്തെങ്കിലും ? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പതരെണ്ടിവരും...
ആത്മസന്തോഷത്തിന്‍റെ നിര്‍വൃതി ഹൃദയത്തിന് നഷ്ട്ടപ്പെട്ടത് എന്നാണെന്ന് ഓര്‍ക്കുന്നില്ല, പക്ഷെ അതിനായി കേഴാത്ത പകലിരവുകളില്ല...
ഒന്നുമില്ലെങ്കിലും വേണ്ടില്ല ആത്മാര്‍ത്ഥതയുടെ ഒരു കണമെങ്കിലും ഉണ്ടെന്നു തോന്നിപ്പിക്കുകയെങ്കിലും ചെയ്തുകൂടെ...
ഉപഭോഗസംസ്കാരത്തിന്‍റെ തിമിരപടലങ്ങള്‍ നിന്‍റെ കണ്ണിലും കയറിയത് അറിഞ്ഞപ്പോഴാണ് സങ്കടം തോന്നിയത്, കണ്ണുകള്‍ ഈറനണിഞ്ഞത്...
ഒരുപക്ഷെ എന്‍റെ തിമിരത്തേയും അറിഞ്ഞുകൊണ്ടുതന്നെ...
ചിലപ്പോഴൊക്കെ നീ ചോദിക്കാറുള്ള ചോദ്യത്തിന് ഒരു കുഞ്ഞുത്തരം ഞാനിന്ന് കുറിക്കാം...
ചിലപ്പോഴൊക്കെ അത് സകല ആകാശങ്ങളെയും ശപിച്ചുകൊണ്ട് ഹൃദയം പൊട്ടി കരയാന്‍........
അല്ലെങ്കില്‍ ഏകാന്തതയുടെ ശല്‍ക്കങ്ങള്‍ അര്‍ത്ഥശൂന്യമായ വാക്കുകളുടെ ജെല്‍പ്പനംകൊണ്ടെങ്കിലും അടര്‍ത്തികളയാന്‍...
വല്ലപ്പോഴുമൊക്കെ അത് നിര്‍മ്മല സ്നേഹത്തിന്‍റെ നനുത്ത സ്പര്‍ശനത്തിന് വേണ്ടിയാകാറുണ്ട്... അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ലഭിക്കുന്നില്ലെന്നറിയാം എങ്കില്‍തന്നെയും !
പിന്നെ ചിലപ്പോഴത് ശരീരത്തിന്‍റെ ചപലതകള്‍ക്കുള്ള മറുമരുന്നായും...
ക്ഷമിക്കണം, വിശുദ്ധിയുടെ കുന്തിരിക്ക ഗന്ധങ്ങള്‍ നഷ്ടപ്പെടുന്നത് ഞാന്‍ അറിയുന്നുണ്ട്....
ഭ്രെമിപ്പിക്കുന്ന വെളിച്ചത്തിന്‍റെ അഴക് കാണുമ്പോള്‍ ഞാനുമൊരു ഈയംപാറ്റ്കണക്കാണ്...
നീ അതിനൊക്കെ വിലയിടുന്നത് കാണുമ്പോള്‍ ചിരിക്കന്നോന്നറിയില്ല, കരയാന്‍ എതായാലും തോന്നാറില്ല... പക്ഷെ സത്യത്തില്‍ പുച്ഛം തോന്നാറുണ്ട്, എന്നോടും നിന്നോടും !
ആരെയും വിധിക്കാനല്ല, അളക്കാനുമല്ല..
വിധിയുടെ അളവുകോലുകള്‍ക്ക് ഞാന്‍ കാവലാള്‍ പോലുമല്ലല്ലോ...
ബന്ധങ്ങള്‍ ചിലപ്പോള്‍ ചില കൊടുക്കല്‍ വാങ്ങലുകളെ പോലും ലെജ്ജിപ്പിക്കാറുണ്ടാവണം...
വാക്കുകളില്‍ ഏറെ മധുരം ചാലിച്ചാല്‍ ഉദരപൂരണം നടത്താമത്രേ...
ഭ്രാന്തന്മാരെന്ന്‍ മുദ്രകുത്തപ്പെട്ടവര്‍ ശൂന്യതയിലേക്ക് നോക്കി അനന്തമായി ചിരിക്കുന്നത് കാണുമ്പോള്‍ ഇന്ന് ഒന്നും തോന്നാറില്ല, കണ്ണുകളില്‍ അത്ഭുതമോ പുച്ഛമോ നിറച്ച് നോക്കാറുമില്ല..
ഒരു ബോധി വൃക്ഷം എന്നിലും കിളിര്‍ത്തിട്ടുണ്ടാവണം...!!!
No comments:
Post a Comment