Scattered Thoughts

മണ്ണിന്റെ അഗാധതയിലെക്കെരിയപ്പെടുന്ന വിത്തുപോലെ ഗാഡമൌനത്തിന്റെ കയമാവുക, ഒരവധൂതനെപ്പോലെ....
മണ്ണിന്റെ ഊഷ്മളതക്ക്  നിന്നെ ഉണര്‍ത്താതിരിക്കാനാവില്ല, ഉദിച്ചുയരുന്ന സൂര്യനെ കണ്ടില്ലാന്നു നടിക്കാന്‍ നിനക്കും...
ഉണരുക, നിന്റെ വിശുദ്ധ നിയോഗങ്ങളുടെ സാക്ഷാല്‍ക്കാരങ്ങളിലേക്ക്... 

_____________________________________________
My dear people... Maybe you should eat make-up so that you can be pretty on the inside part too... Don't laugh @ me if u find me gobbling down some Talcum powder... Oh sorry...U'll probably need to swallow a heart first...
_____________________________________________
നല്‍കുമ്പോള്‍ പോലും ഭവ്യതയോടെ ഒചാനിച്ചുനില്‍ക്കാന്‍ ആവശ്യപ്പെടുന്ന വൃത്തികെട്ട മനോഭാവമാണ് ഇനിയും എനിക്ക് മനസിലാകാത്തത് ...
_____________________________________________
ആന്തരികതയുടെ അര്‍ത്ഥകല്പ്പനകല്‍ക്കുമുന്നില്‍ ജീവിതത്തെ നിരണ്ണയിക്കെണ്ടിയിരിക്കുന്നു. താളം തെറ്റിയ ജീവിതത്തിനുപിന്നില്‍ പതറുന്ന ഒരാന്തരികതയുണ്ട്... ഇവിടെയാണ്‌ ബോധിവ്രക്ഷങ്ങള്‍ കിളിര്‍ക്കെണ്ടുനത് ... തപസിരിക്കുക...!!!
_____________________________________________
വിശുദ്ധമായ ചില നിയോഗങ്ങളുടെ സാത്ഷാത്കാരങ്ങളിലെക്കാനത്രേ നാമൊക്കെ ഉയിര്‍കൊണ്ടിരിക്കുക, അല്ലാതെ നിസംഗതയുടെ ചത്ത വഴിത്താരകളിലെക്കല്ല...!
_____________________________________________
I was thinking for a long while, why and what am I living for... I think I will never find an answer, until and unless I realize what am I willing to die for...!!!
_____________________________________________
ഒരു പന്ത്രണ്ടുകാരി പൂവിനു പഠനകളരിയില്‍ ഗുരുവിനാല്‍ വിവസ്ത്രയാകെണ്ടിവന്നത് പാഞ്ചാലി വസ്ത്രാക്ഷേപത്തിന്റെ കഥയിലാകുമോ?
ഇന്നിവിടെ, പാഞ്ചാലി വസ്ത്രാക്ഷേപത്തില്‍ ഒരു ഭഗവാനും അവതരിക്കുന്നില്ലത്രെ...!
താങ്കള്‍ ഏറെ ശരിയായിരുന്നു മുരുകന്‍ കാട്ടാക്കട...!!! "കണ്ണടകള്‍ വേണം..."
_____________________________________________
ഒരു ഫിലിംല്‍ ഇപ്രകാരം പറയുന്നത് കേട്ടിട്ടുണ്ട് --Guilty as accused-
- "ആരോപിക്കപ്പെട്ടതുപോലെ തെറ്റുകാരന്‍"
കുറ്റസമ്മതത്തെക്കാള്‍ ഉപരി ഇതോരനുഗ്രഹമാണ് , നിരവധി കലഹങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്ന മഹത്തായ ഒരനുഗ്രഹം...!!!
_____________________________________________
യൂദാസ് മാപ്പര്‍ഹിക്കുന്നില്ല... യേശുവിനെ ഒറ്റിക്കൊടുത്തതുകൊണ്ടല്ല, ചുംബനത്തെ മലിനപ്പെടുത്തിയതിന്നാല്‍....!!!
ഹൃദയം കൊണ്ട് ഹൃദയത്തെ തോടാനവില്ലല്ലോ എന്നാ വ്യഥയുടെ ഫലമാണത്രേ ചുംബനം...
_____________________________________________
ആവതില്ലാത്തതുകൊണ്ടല്ല സുഹൃത്തേ, വേണ്ടാന്ന് വച്ചതാണ് ...!
എന്തിനാനെന്നല്ലേ ?
ജീവിതം ഇതുവരെ തന്നതൊന്നും എന്റെ പുന്ന്യങ്ങളുടെ ഫലമല്ല എന്നരിഞ്ഞതുകൊണ്ട് ...
ആരൊക്കെയോ എറിഞ്ഞു തന്ന അപ്പകഷ്ണങ്ങളല്ലേ നമ്മളെ ഒക്കെ നാമാക്കിയത് ?
ഇനിയും എന്തിന്നാ ഇങ്ങനെയൊക്കെ...
ആര്‍ക്കും കൊടുക്കാനായി ഒരിറ്റു കണ്ണുനീര് പോലും ഇല്ല...
സ്വാര്‍ത്ഥ ജന്മം!!!
_____________________________________________

എന്ത് മനോഹരമാണെന്നോ....!!! കണ്ടതെല്ലാം കണ്ണിനു വിരുന്നേകി.
പുതിയ പുതിയ കാഴ്ചകള്‍ അതില്‍ പലതും ജീവന്റെ നേര്‍കാഴ്ചകള്‍.
ഒരു പുതിയ ലോകം എനിക്ക് മുന്നില്‍ തുറക്കപെടുകയായിരുന്നു...
_____________________________________________

താങ്ങാന്‍ കഴിയാത്ത ജീവിതഭാരം ഒരു കയറിന്റെ അറ്റത്ത്‌ കെട്ടിതൂക്കിയിടുന്നതാന്നത്രെ ആത്മഹത്യ !
ചീറിപ്പഞ്ഞുവരുന്ന വെടിയുണ്ടക്കുനേരെ നെഞ്ച് വിരിച്ചു പിടിച്ചു നില്‍ക്കുന്നതെന്താണ് ? 
_____________________________________________

ദൈവത്തിന്റെ ഉച്ച്വാസവായുവിനാല്‍ ആദ്യമായി കുളിര്‍പ്പിക്കപ്പെട്ടതും ആദത്തിന്റെ പൊക്കിള്‍ക്കൊടിയുടെ ഉറവിടമായതും ഈ മണ്ണുതന്നെ....
_____________________________________________
എന്തിനും ഏതിനും ഒരു തത്വശാസ്ത്രത്തിന്റെ പിന്ബലത്തിനായി വാശിയൊന്നുമില്ല...
ജീവിതം തരുന്നതൊക്കെ ഏറ്റുവാങ്ങാനായി ബലം വേണ്ടേ...
കുറെ ശര്ധിച്ച്‌കഴിമ്പോള്‍ കിട്ടുന്ന ഒരാസ്വാസമുണ്ടല്ലോ...
അതിനു വേണ്ടി പറയുന്നു, അത്രമാത്രം...!!!
_____________________________________________